ചെങ്ങന്നൂർ: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി. എം നേതൃത്വത്തിൽ നടന്ന കരിദിനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ ഏരിയയിൽ 380 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം ചേർന്നു. ബഥേൽ ജംഗ്ഷനിൽ നടന്ന യോഗം ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. എം.കെ മനോജ് അദ്ധ്യക്ഷനായി. സജി ചെറിയാൻ എംഎൽഎ, യു.സുഭാഷ്, ടി.കെ സുഭാഷ്, പി.കെ അനിൽകുമാർ, പി.ഡി സുനീഷ് കുമാർ, കെ.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷനിൽ എൻ.എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.കെ രാജു അദ്ധ്യക്ഷനായി. പള്ളിമകുടി ജംഗ്ഷനിൽ പി.എസ് മോനായി ഉദ്ഘാടനം ചെയ്തു. പി.കെ സാബു അദ്ധ്യക്ഷനായി. വെണ്മണി ഇല്ലത്തു മേപ്പുറത്ത് പി.ആർ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എ അഭിലാഷ് കുമാർ അദ്ധ്യക്ഷനായി. കല്യാത്രയിൽ നെൽസൺ ജോയി ഉദ്ഘാടനം ചെയ്തു, സജി കെ തോമസ് അദ്ധ്യക്ഷനായി.
കൊല്ലകടവിൽ ഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സയാസ് അദ്ധ്യക്ഷനായി. തുരുത്തിമേൽ ജംഗ്ഷനിൽ വി.കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി.ഉണ്ണിക്കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. തിരുവൻവണ്ടൂർ കല്ലിശ്ശേരി ജംഗ്ഷനിൽ കെ.എസ് ഷിജു ഉദ്ഘാടനം ചെയ്തു. ജിജു കുര്യക്കൽ അദ്ധ്യക്ഷനായി.