തിരുവല്ല: തെങ്ങേലി പ്രിയ നിവാസിൽ അപ്പുക്കുട്ടൻ (52), കൂറ്റൂർ 11-ാം വാർഡിൽ പള്ളിപ്പറമ്പിൽ എൻ.എം സരസു (65 ) എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരുമാസമായി വിവിധ രോഗങ്ങൾ ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അപ്പുക്കുട്ടൻ. ഒരാഴ്ച മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. ഭാര്യ സുനന്ദ. മകൾ പ്രിയ. സംസ്കാരം നടത്തി. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരസു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സരസുവിന്റെ മരണത്തെ തുടർന്ന് ഭർത്താവ് അടക്കം അഞ്ച് കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കിയതായി നോഡൽ മെഡിക്കൽ ഓഫീസർ ജ്യോതീന്ദ്രൻ പറഞ്ഞു. സംസ്കാരം പിന്നീട് നടക്കും.