പന്തളം: മുപ്പത് ലിറ്റർ കോടയും രണ്ടുലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി പറന്തൽ കൈരളീ നഗറിൽ അഭിലാഷ് ഭവനിൽ രാജു (56) നെയാണ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ വീട്ടിൽ ചാരായ നിർമ്മാണം നടക്കുന്നു എന്ന് പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാതി 2.30 ന് പന്തളം സി.ഐ.എസ്.ശ്രീകുമാറിന്റെയും എ.എസ്.ഐ.പ്രകാശ്, സി.പി.ഓ ശരത് എന്നിവരു നേതൃത്വത്തിലായിരുന്നു റെയ്ഡ് .അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.