നെടുങ്ങാടപ്പള്ളി: കുറ്റപ്പുഴയിൽ കെ. ജെ. ജോൺ (കുഞ്ഞുജോണിസർ - 95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. സി. എം. എസ്. മാനേജ്‌മെന്റിന്റെ കീഴിൽ വിവിധ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ജെ. ജോൺ നെടുങ്ങാടപ്പള്ളി എന്ന തൂലികാ നാമത്തിൽ നിരവധി നാടകങ്ങളും, ചെറുകഥകളും, ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ പരേതയായ ചിന്നമ്മ ജോൺ (റിട്ട. അദ്ധ്യാപിക) മുണ്ടിയപ്പള്ളി വല്യേട്ട് കുടുംബാംഗമാണ്. മക്കൾ: ജെ. ജോൺ (ജോളി, ഡൽഹി), മോളി, സാലി. മരുമക്കൾ: ഷീബാ കിമൻസി തട്ടേഴത്ത് മാവേലിക്കര, സണ്ണി അഴകനാപാറ, കല്ലൂപ്പാറ, സണ്ണി പന്തിരുവേലിൽ കാഞ്ഞിരപ്പള്ളി (പന്തിരുവേലിൽ പെട്രോളിയംസ് കിടങ്ങൂർ).