പുല്ലട്: പുല്ലാട്ടും സമീപ പ്രദേശങ്ങളിലും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊടിമരങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജി അനിൽകുമാർ, സേതുനാഥ് എസ് പുല്ലാട്, മോൻസി കിഴക്കേടത്ത് ഈപ്പൻ വർഗീസ്, ചന്ദ്രൻ നായർ ,മനോജ് പുല്ലാട്, ആഴക്കാട്ടിൽ ജോൺസൻ, അരുൺ ദേവ്, അഖിൽ പുല്ലാട്, ഷിബിൻ, ഷൈലാജ് പുല്ലാട്, റോജി വരയന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.