04-george-mammen-kondoor
തിരുവഞ്ചാംകാവ് പുഞ്ചറോഡിൽ നിർമ്മിച്ച സംരക്ഷണവേലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നാടിന് സമർപ്പിക്കുന്നു.

ചെട്ടിമുക്ക്: തോട്ടപ്പുഴശേരി പഞ്ചായത്തിലെ തിരുവഞ്ചാംകാവ്- പുഞ്ചറോഡിൽ പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണവേലി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ നാടിനു സമർപ്പിച്ചു. പഞ്ചായത്തിന്റെ 12-ാം വാർഡിൽപെട്ട പ്രദേശത്തെ ആഴമുള്ളതോടിനോടു ചേർന്നാണ് റോഡരുകിൽ കൈവരി നിർമ്മിച്ചത്. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൈവരികൾ സ്ഥാപിച്ചതോടെ നാട്ടുകാർക്ക് അപകടഭീഷണി ഇല്ലാതെ ഇനിമുതൽ വഴിനടക്കാനാകും. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലത ചന്ദ്രൻ,മോഹനൻ തേമ്മൂട്ട്മണ്ണിൽ, തോമസ് ജോർജ്ജ് മാവേലിൽ, കൊച്ചുകുഞ്ഞ് കാവുംമണ്ണിൽ,സോഫി,മേരിക്കുട്ടി എന്നിവർ പ്രസംഗിച്ചു.