തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 7ാം വാർഡിൽ 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 90ാം നമ്പർ മാതൃകാ അങ്കണവാടി കെട്ടിടം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, ബ്ലോക്ക് മെമ്പർമാരായ ഈപ്പൻ കുര്യൻ, അഡ്വ.സതീഷ് ചാത്തങ്കരി, ബിനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏലിയാമ്മ തോമസ്, ക്രിസ്റ്റഫർ ഫിലിപ്പ്, ഷൈനി ചെറിയാൻ, മുൻ അംഗങ്ങളായ സോമൻ താമരച്ചാലിൽ, റോയി വർഗീസ്, വി.റ്റി.മർക്കോസ്, തോമസ് പുളിമൂട്ടിൽ, ആലീസ് മാത്യു എന്നിവർ പ്രസംഗിച്ചു.