പത്തനംതിട്ട: വൃക്ക രോഗികൾക്ക് സഹായഹസ്തവുമായി ദുബായ് മലയാളി സുഹൃത്തുക്കളുടെ കൂട്ടായ്മയായ മോഡൽ ലയൺസ് ക്ലബ് ഒഫ് കോട്ടയം എമിറേറ്റ്‌സ് .
ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ നെഫ്രോകെയർ പ്രോജക്ടിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്‌സ് നടത്തുന്ന ഡയാലിസിസ് കിറ്റ് വിതരണം ഇന്ന് പത്തനംതിട്ട റോയൽ ലയൺസ് ക്ലബ് ഹാളിൽ ആന്റോ ആന്റണി എം. പി നിർവഹിക്കും.

പാവപ്പെട്ട 400 പ്രമേഹ രോഗികൾക്ക് ഇൻസുലിൻ മെഡികാർഡ് സംവിധാനം മുഖേന സ്ഥിരമായി ഇൻസുലിൻ എത്തിച്ച് നൽകും. ഡയാലിസിസിന് വിധേയരാകുന്ന നിർദ്ധനരായ വൃക്ക രോഗികൾക്ക് സാന്ത്വനമായി പത്തനംതിട്ടയിൽ ഒരു ഡയാലിസിസ് സെന്റർ ഇതര സംഘടനയുടെ സഹകരണത്തോടു കൂടി ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ കെ.എസ്. മോഹനൻ പിളള, പി. സി. ചാക്കോ എന്നിവർ പങ്കെടുത്തു.