പത്തനംതിട്ട: ജില്ലയിൽ ഈ വർഷം ബോണസ് കൊടുക്കാതിരുന്ന മുഴുവൻ സോമിൽ തൊഴിലാളികൾക്കും തൊഴിൽ ഉടമകൾ അടിയന്തരമായി ബോണസ് വിതരണം നടത്തണമെന്ന് ഓൾ കേരള സോമിൽ തൊഴിലാളി അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആ്വവശ്യപ്പെട്ടു. കൊവിഡ് കാരണം യാതൊരുവിധ ചർച്ചകളും നടക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ സോമിൽ തൊഴിലാളികൾക്ക് ഈ വർഷം ബോണസ് നൽകണ്ടായെന്ന് ജില്ലാ ലേബർ ഓഫീസർ പറഞ്ഞുവെന്ന തരത്തിൽ വ്യാപക പ്രചരണം സോഷ്യൽ മീഡിയവഴി നടത്തുകയുണ്ടായി. ഇതുപ്രകാരം ജില്ലയിലെ പല തടിമില്ലുകളിലും തൊഴിലാളികൾക്ക് അർഹതപ്പെട്ട ബോണസ് ലഭിച്ചില്ല. എന്നാൽ ലേബർ കമ്മീഷണറേറ്റ് പുറപ്പെടുവിച്ച് ഉത്തരവു പ്രകാരം കഴിഞ്ഞ വർഷം കൊടുത്ത ബോണസ് ഈ വർഷവും കൊടുക്കണമെന്നാണ്. അടിയന്തരമായി ബോണസ് വിതരണം നടത്താത്തപക്ഷം പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുനിൽ മാരൂർ,പ്രസിഡന്റ് ജി. ബിജു,ഓർഗെനെസിംഗ് സെക്രട്ടറി.ജി.ജോസ് , ട്രഷറർ പി .എം.രാജേഷ് എന്നിവർ പങ്കെടുത്തു.