gfit
ചെങ്ങന്നൂർ നഗരത്തിലെ ജി ഫിറ്റ് ബോഡി ബിൽഡിംഗ് കേന്ദ്രം

ചെങ്ങന്നൂർ: കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലും പ്രകൃതിയോട് ഇണങ്ങിയും ചെങ്ങന്നൂർ നഗരത്തിൽ ബോഡി ഫിറ്റ്നസ് സെന്റർ ജി ഫിറ്റ് പ്രവർത്തനം തുടങ്ങി. കാർ പാർക്കിംഗ് സൗകര്യത്തോടെ 4500 ചതുരശ്ര അടി സ്ഥലത്താണ് പരിസ്ഥിതി സൗഹാർദ്ദ ഉപകരണങ്ങൾ ഉപയോഗിച്ച് ജി ഫിറ്റ് സ്ഥാപിച്ചത്. അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമുള്ള ജി ഫിറ്റ് ലോകാേത്തര നിലവാരത്തിലാണ്. ബോഡി ഫിറ്റ്നസ് രംഗത്തെ വിദഗ്ദ്ധരാണ് പരിശീലനം നൽകുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകമായി ഡ്രസിംഗ് റൂം, ബാത്ത്റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ദേവി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ജി ഫിറ്റ്. ഫോൺ: 9605414820