04-chicken-waste
ഐരാണിക്കുടിയിൽ കോഴി വേസ്റ്റ് കൊണ്ടു തള്ളിയത്

പന്തളം: ഐരാണിക്കുടിയിൽ വീണ്ടും കോഴി മാലിന്യം തള്ളി. ദുർഗന്ധം മൂലം സമീപവാസികൾ ബുദ്ധിമുട്ടുന്നു. പന്തളം നഗരസഭയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയാണ് ഇവിടം. ഒരു ലോഡോളം മാലിന്യമാണ് കിടക്കുന്നത്. പന്തളം മാവേലിക്കര റോഡിൽ കൂടി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ കാമറാ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. പരിഹാരം കണ്ടില്ലെങ്കിൽ മുനിസിപ്പാലിറ്റിക്കു മുമ്പിൽ നിരാഹര സമരം നടത്തുമെന്ന് വാർഡംഗം കെ.ആർ വിജയകുമാർ പറഞ്ഞു