കുമ്പനാട്: കോയിപ്രം പഞ്ചായത്തിലെ കോൺഗ്രസ് കൊടി മരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിച്ച സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പനാട് ജംഗ്ഷനിൽ സായാഹ്ന ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ശ്യാം കുരുവിള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.കെ ശശി, സുനിൽ കുമാർ പുല്ലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമ്മല മാത്യൂസ്, പഞ്ചായത്ത് അംഗങ്ങളായ റോയി പരപ്പുഴ, വർഗീസ് ഈപ്പൻ, മണ്ഡലം ഭാരവാഹികളായ തോമസ് ജേക്കബ്, വി ഐ കുട്ടൻ, എൻ കെ രാഘവൻ, രാജു മഠത്തിങ്കൽ, ടിജു പി മാത്യൂസ്, വിജി ആനപ്പാറയിൽ എന്നിവർ പ്രസംഗിച്ചു.