മുളക്കുഴ : ഒാണാഘോഷവും വാർഷികാഘോഷവും ലളിതമാക്കി ആ തുക നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കാൻ ഉപയോഗിച്ച് രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് മാതൃകയായി. തറക്കല്ലിടീൽ കർമ്മം സജി ചെറിയാൻ എം. എൽ. എ. നിർവഹിച്ചു.
ലളിതമായ ചടങ്ങിലായിരുന്നു ആഘോഷം. ക്ലബ് പ്രസിഡന്റ് അഡ്വ : റെഞ്ചി ചെറിയാന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി കെ. എൻ. സദാനന്ദൻ പതാക ഉയർത്തി. മനു. എം, ഷൈൻ ഷാജി, ദീപക്ക്. കെ എസ്., ഹക്കീം, മഞ്ജിത്. എസ്., ജോയൽ ബിജു, അജാസ്, പി. എൻ. മോഹനൻ എന്നിവർ പങ്കെടുത്തു.
സമാപന സമ്മേളനം സജി ചെറിയാൻ എം. എൽ. എ നിർവഹിച്ചു. മത്സര വിജയികൾക്ക് ട്രോഫി നൽകി.