പത്തനംത്തിട്ട : കുപ്രചരണങ്ങൾ കൊണ്ട് അടൂർ പ്രകാശിനെ പോലെയുളള ജനകീയ നേതാവിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയിലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് വാർഡുതല യൂണിറ്റുകൾ രൂപീകരിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. ജില്ലയിലുടനീളം കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദനേശ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ വിമൽ കൈതയ്ക്കൽ, ആബിദ് ഷഹിം, ജില്ലാ വൈസ് പ്രസിഡന്റമാരായ ജി.മനോജ്, വിശാഖ് വെൺ പാല, ജില്ലാ ഭാരവാഹികളായ എം.എം.പി ഹസൻ അഖിൽ ഓമന കുട്ടൻ, ജജോ ചെറിയാൻ, ലക്ഷ്മി അശോക്, ഷിനി മെഴുവേലി, രഞ്ചു മുണ്ടയിൽ, അബു എബ്രാഹം വീരപ്പള്ളിൽ, അലക്‌സ് കോയിപ്പുറത്ത്, ആരിഫ് ഖാൻ , ജിതിൻ ജി.നെനാൻ , ഷിന്റു തെനാലി , ജോയൽ മുക്കരണത്, അഫ്‌സൽ വി ഷെയ്ക്ക് എന്നിവർ പ്രസംഗിച്ചു.