തിരുവല്ല: എസ്.എൻ.ഡി.പി യോഗം നിരണം മണ്ണംതോട്ടുവഴി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രതന്ത്രി ലജീഷിന്റെ മുഖ്യകർമ്മികത്വത്തിൽ ചതയദിനപൂജ, ഗുരുപൂജ, ഭസ്മാഭിഷേകം എന്നിവ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ രാജേഷ് ശശിധരൻ, ജില്ല ട്രഷറർ മഹേഷ് എം.പാണ്ടിശേരി എന്നിവർ അനുമോദിച്ചു. യോഗത്തിൽ ശാഖായോഗം യൂണിയൻ കമ്മറ്റിഅംഗം പി.എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ഷാജി അയ്യാടിയിൽ, വനിതാസംഘം കമ്മിറ്റിഅംഗം വീണാ സുരേഷ് എന്നിവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പി യോഗം 4343 കിഴക്കൻ മുത്തൂർ ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ പ്രസിഡൻറ് എ.കെ സുകുമാരൻ, സെക്രട്ടറി കെ.പി ശിവദാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മഹേഷ് എം.പാണ്ടിശേരിൽ, പൊന്നമ്മ സദൻ, ശരത് വലിയപറമ്പിൽ, ബൈജു പാറപ്പാട്, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
എസ്.എൻ.ഡി.പി യോഗം പരുമല സരസകവിശ്വരം കാവിൽ ക്ഷേത്രത്തിൽ ഗണപതിഹോമം, ഗുരുപൂജ വിശേഷാൽപൂജ എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് വാസുദേവൻ സുകന്യ, സെക്രട്ടറി ഭരതൻ ചാമക്കാല, വൈസ് പ്രസിഡന്റ് വിജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.