04-babu
മടുക്കയിൽ ബാബു

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റുചെയ്തു.
കാസർഗോഡ് മടുക്കയിൽ ബാബു (സിദ്ധാർത്ഥ് -22) നെയാണ് ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിൽ നിന്ന് അറസ്റ്റുചെയ്തത്. ഹോട്ടൽ തൊഴിലാളിയായ ബാബു ഫേസ്ബുക്കിലൂടെയാണ് ചെങ്ങന്നൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. നാല് മാസത്തെ ഫേസ്ബുക്ക് ചാറ്റിംഗിലൂടെ ഇവർ തമ്മിൽ അടുപ്പത്തിലായി. ഇയാൾ കഴിഞ്ഞ ആഴ്ച ചെങ്ങന്നൂരിലെത്തി പെൺകുട്ടിയെയും കൂട്ടി വയനാട്ടിലേക്ക് കടന്നു. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. വയനാട്ടിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.