04-football
ഫുട്ബാൾ കളിക്കിടെ സ്റ്റേഡിയത്തിലെ സ്ലാബിെന്റ വിടവിൽ കാൽ കുടുങ്ങിയ യുവാവ്

പത്തനംതിട്ട:ഫുട്ബാൾ കളിക്കിടെ യുവാവിന്റെ കാൽ സ്റ്റേഡിയത്തിലെ സ്ലാബിന്റെ വിടവിൽ കുടുങ്ങി. ഫയർഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 6 .30 ന് ജില്ലാ സ്റ്റേഡിയത്തിലാണ് സംഭവം. വലഞ്ചുഴി തിരുനെല്ലൂർ അജിത്‌നായർ(21) ന്റെ വലതുകാലാണ് സ്ലാബിന്റെ വിടവിൽ മുട്ടറ്റം വരെ കുടുങ്ങിയത് . അജിത് കൂട്ടുകാർക്കൊപ്പം ഫുട്ബാൾകളിക്കവെ പന്ത് പുറത്തേക്ക് ഉരുണ്ടുപോയി. അത് എടുക്കാനായി ഓടിപ്പോയപ്പോൾ സ്ലാബിന്റെ വിടവിൽ കുടുങ്ങുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ അജിത്തിന്റെ കാൽ കൂട്ടുകാർ ചേർന്ന് വലിച്ചൂരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫയർഫോഴ്‌സെത്തി സ്ലാബ് ഇളക്കി മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഡിയത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള സ്ലാബിന്റെ പല ഭാഗത്തും വിടവുകളുണ്ട്.