bjp
തിരുവല്ല മുത്തൂരിൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നിർവ്വഹിക്കുന്നു

തിരുവല്ല: കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികളെല്ലാം തന്നെ പേരുമാറ്റി തങ്ങളുടേതാക്കി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കേന്ദ്ര പദ്ധതികൾ സാധാരണക്കാരിൽ നേരിട്ടെത്തിക്കാൻ പഞ്ചായത്തുകൾ തോറും ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവല്ല മുത്തൂർ ജംഗ്ഷന് സമീപത്തായി ആരംഭിച്ച ഹെൽപ് ഡെസ്ക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കായി വിവിധ ക്ഷേമപദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനും പദ്ധതി നേരിട്ട് ലഭ്യമാക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ ഹെൽപ്പ് ഡസ്ക്കിലൂടെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയസെക്രട്ടറി സുനിൽ ദിയോദർ, യുവമോർച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജൻ എന്നിവർ വേദിയിൽ സജ്ജീകരിച്ച പ്രത്യേക ഓൺലൈൻ സ്ക്രീനിലൂടെ ആശംസകൾ നേർന്നു. ജനസേവന കേന്ദ്രം കോർഡിനേറ്ററും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ അനൂപ് ആന്റണി ജോസഫ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി അരുൺ പ്രകാശ്, ബി.ജെ.പി ജില്ലാസെൽ കോർഡിനേറ്റർ വിനോദ് തിരുമൂലപുരം, യുവമോർച്ച ജില്ലാ ജനറൽ സെകട്ടറി ആർ.നിധീഷ്, നിയോജകമണ്ഡലം ജനറൽസെക്രട്ടറി ജയൻ ജനാർദ്ദനൻ, ആർ.എസ്.എസ് വിഭാഗ് സഹകാര്യവാഹ് വിനു കണ്ണഞ്ചിറ എന്നിവർ പ്രസംഗിച്ചു.