പത്തനംതിട്ട: അപ്രതീക്ഷമായി കടന്നു വന്ന് സകലരുടേയും പ്രതീക്ഷകളെ അപ്രസക്തമാക്കിയ മഹാമാരിയുടെ കാലത്ത് കേരളത്തിലെ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസ വേദിയായി മാറുകയാണ് എസ്.പി.സി യുടെ ചിരി പദ്ധതി. 9497900 200 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ഇതിനകം എത്തിയത് ആയിരക്കണക്കിന് വിളികൾ.പരിഹാരം കണ്ടത് ചെറുതും വലുതുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്കും. വിരസത അനുഭവിക്കുന്ന ചെറു ബാല്യങ്ങൾക്കും ആശ്വാസമായി ഇതിനകം ചിരി. കുട്ടികളുടെ അമിത മൊബൈൽ ഉപയോഗം, അനുസരണക്കേട് ,പീനത്തിൽ താല്പര്യക്കുറവ്, വിഷാദം, മാനസിക സംഘർഷം തുടങ്ങി മക്കളുടെ നിരവധി പ്രശ്‌നങ്ങളുമായി രക്ഷിതാക്കളും ചിരിയിൽ വിളിച്ച് പരിഹാരം തേടുന്നു.സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓൺലൈൻ പീനത്തിനായുള്ള സ്‌കൂൾ ഗ്രൂപ്പുകളിൽ കൂടി ചിരി ടോൾ ഫ്രീ നമ്പർ നല്കിയതോടെ കൗൺസലിംഗ് തേടി വിളികളുടെ എണ്ണം വർദ്ധിച്ചു. ജില്ലയിൽ അഡീഷണൽ എസ്.പി,എ.യു. സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതി നോഡൽ ഓഫീസർ ആർ.പ്രദീപ്കുമാർ, എ.ഡി.എൻ.ഒ, ജി.സുരേഷ് കുമാർ, സൈക്കാട്രിസ്റ്റ് ഡോ.എസ്.നയന, മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട മനശാസ്ത്രത്രജ്ഞർ, അദ്ധ്യാപകർ, ഓ.ആർ.സി.അംഗങ്ങൾ, എസ്.പി.സികേഡറ്റ്‌സ് എന്നിവർ നേതൃത്വം നല്കുന്നു.