പത്തനംതിട്ട: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നയിക്കുന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി ഷാജി.ആർ.നായർ,ജില്ലാ ജനറൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ,വി.എ.സൂരജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ആർ.അജിത്കുമാർ,അഡ്വ.ജി.നരേഷ്,മണി.എസ്.തിരുവല്ല,രാജൻ പെരുമ്പാകാട്ടു,ബിജു മാത്യു,വി.എസ്.ഹരീഷ് ചന്ദ്രൻ,ജില്ലാ ഭാരവാഹികളായ എം.ജി.കൃഷ്ണകുമാർ,ബിന്ദുപ്രസാദ്,പി.ആർ.ഷാജി,പി.കെ.ഗോപാലകൃഷ്ണൻ നായർ,മിനി ഹരികുമാർ,ജയ ശ്രീകുമാർ,എം.അയ്യപ്പൻ കുട്ടി,സുശീല സന്തോഷ്,ടി.കെ.പ്രസന്നകുമാർ,വിഷ്ണു മോഹൻ,എം.എസ്.അനിൽകുമാർ ,വിനോദ് തിരുമൂലപുരം, യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ്,മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന.എം.നായർ,ന്യൂന പക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടിറ്റു തോമസ്,ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ.സന്തോഷ്,പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് പി.ബി.സുരേഷ്,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് അജയകുമാർ വല്ലുഴത്തിൽ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് മാരായ അഭിലാഷ് ഓമല്ലൂർ, ജി.മനോജ് ,അഡ്വ. ഷൈൻ.ജി.കുറുപ്പ്,അഡ്വ.ശ്യാം മണിപ്പുഴ,അനിൽ നെടുമ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.