പത്തനംതിട്ട: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പയ്യപ്പാടിയിൽ (പുതുപ്പള്ളി 04812351631, 8547005040) പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളജിലേക്ക് 2020-21 അദ്ധ്യായന വർഷത്തിൽ പുതുതായി അനുവദിച്ച ബികോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്സിൽ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/ca-scap എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ ലഭിക്കും.