05-dean-kuriakose-cgnr
ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, അഡ്വ.ഡി.വിജയകുമാർ, പി.വി ജോൺ, കെ.ദേവദാസ്, സുജാ ജോൺ, എം.ജി രാജപ്പൻ, കെ.സി കൃഷ്ണൻകുട്ടി, വി.എൻ രാധാകൃഷ്ണപണിക്കർ, അഡ്വ.ദിലീപ് ചെറിയനാട്. റ്റി.ഒ ശമുവേൽകുട്ടി, പി.വി ഗോപിനാഥൻ, അഡ്വ.മിഥുൻ മയൂരം, വരുൺ മട്ടയ്ക്കൽ, അഹമ്മദ് കവലയ്ക്കൽ, ഷൈലജ ജേക്കബ്, അബി ആലാ, സജികുമാർ, രജുൽ രാജപ്പൻ, മ്രോദ് ചെറിയനാട്, റിബു ജോൺ എന്നിവർ സമീപം.

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ വിവിധ പ്രദ്രേശങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎന്.ടി.യു.സി വകയായി സ്ഥാപിച്ചിരുന്ന കൊടിമരങ്ങൾ, കൊടികൾ, ബോർഡുകൾ, മണ്ഡപങ്ങൾ എന്നിവ തകർക്കുകയും നശിപ്പിക്കുകയും ചെയ്ത സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവർത്തകർക്കും സാമൂഹ്യവിരുദ്ധന്മാർക്കുമെതിരെ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ യോഗം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി.വിജയകുമാർ, ഡി.സി.സി സെക്രട്ടറി പി.വി ജോൺ, കെ.ദേവദാസ്, സുജാ ജോൺ, എം.ജി.രാജപ്പൻ, കെ.സി കൃഷ്ണൻകുട്ടി, വി.എൻ രാധാകൃഷ്ണപണിക്കർ, അഡ്വ.ദിലീപ് ചെറിയനാട്.ടി.ഒ ശമുവേൽകുട്ടി,പി.വി ഗോപിനാഥൻ,അഡ്വ.മിഥുൻ മയൂരം, വരുൺ മട്ടയ്ക്കൽ, അഹമ്മദ് കവലയ്ക്കൽ, ഷൈലജ ജേക്കബ്, അബി ആലാ, സജികുമാർ,രജുൽ രാജപ്പൻ, മ്രോദ് ചെറിയനാട്, റിബു ജോൺ എന്നിവർ പ്രസംഗിച്ചു.