പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ്‌ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനമായ ഇന്ന് രാവിലെ 11.30 ന് 'ഗുരുവരം' എന്നപേരിൽ വെബിനാർ സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എ. മണികണ്ഠൻ വെബിനാർ ഉദ്ഘാടനം ചെയ്യും. പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളേജ് അസിസ്റ്റൻഡ് പ്രൊഫ.പദ്മപ്രിയ ക്ലാസ് നയിക്കും. ഹയർ സെക്കൻഡറി അദ്ധ്യാപകനും കുടുംബശ്രീ മുൻ ജില്ലാമിഷൻ കോഓർഡിനേറ്ററുമായ കെ.വിധു അദ്ധ്യാപകദിന സന്ദേശം നൽകും.
കെ.ആർ.പി..എം..എച്ച്..എസ്എസ് സീതത്തോട്, പി.യു.എം വി.എച്ച്.എസ്.എസ് പള്ളിക്കൽ, കെ.ആർ.കെ.പി.എം.വി.എച്ച്..എസ്.എസ് കടമ്പനാട്, പി.എച്ച്.എസ്.എസ് മെഴുവേലി, എം.എം.എ.എച്ച്.എസ്എസ് മാരാമൺ, എസി.വി.വി.എച്ച്.എസ്എസ് കൊറ്റനാട്, ഡി.ബി.എച്ച്.എസ്എസ് പരുമല എന്നീ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, സ്‌നേഹിത സ്റ്റാഫുകൾ, കമ്മ്യൂണിറ്റി കൗൺസലർമാർ എന്നിവർ വെബിനാറിൽ പങ്കെടുക്കും.