അടുർ : മുണ്ടപ്പള്ളി തോമസ് രചിച്ച 'സമരഭൂമിയിൽ നിന്ന് 'എന്ന പുസ്തകം പ്രകാശനം ചെയ്തു. മുണ്ടപ്പള്ളി മുളമുക്കിലുള്ള ഗ്രേസ് ബിൽഡിംഗ് കൊവിഡ് 19 മാനദണ്ഡം പാലിച്ച് കവി.തെങ്ങമം ഗോപകുമാർ പുസ്തക പ്രകാശനം നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ കെ.എം. സാംകുട്ടി പുസ്തകം ഏറ്റുവാങ്ങി.നാടക രചയിതാവ് ലക്ഷ്മി മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രവർത്തകനായ അജിത്ത് ആർ.പിള്ള പുസ്തകം പരിചയപ്പെടുത്തി.റെജി ചെക്കുളം,സംഘാടക സമിതി ചെയർമാൻ കെ.എം.സാംകുട്ടി, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ സംഘാടക സമിതി കൺവീനർ സജി കോക്കാട്ട് സ്വാഗതവും ഗ്രന്ഥാ കർത്താവ് മുണ്ടപ്പള്ളി തോമസ് നന്ദിയും രേഖപ്പെടുത്തി.