നാരങ്ങാനം: പഞ്ചായത്തിലെ സർക്കാർ ഹോമിയോ ആശുപത്രിയുടെ രണ്ടാമത് ശാഖ കടമ്മനിട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു. 7ന് രാവിലെ 10.30 ന് വീണാ ജോർജ് എം.എൽ.എ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. ഹോമിയോ ഡി.എം.ഒ ഡോ: ഡി.ബിജുകുമാർ മുഖ്യാതിഥിയായിരിക്കും.