പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 141 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 17 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 103 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ നാല് ആരോഗ്യ പ്രവർത്തകർക്കും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനും സമ്പർക്കത്തിലൂടെ രോഗബാധിതരായി.
ജില്ലയിൽ ഇതുവരെ ആകെ 3739 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിൽ 2335 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ജില്ലയിൽ ഇന്നലെ 142 പേർ രോഗമുക്തരായി.
ആകെ രോഗമുക്തരായവർ: 2868
ചികിത്സയിൽ കഴിയുന്നവർ : 841
നിരീക്ഷണത്തിൽ കഴിയുന്നവർ : 12266
വീടുകളിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ പ്രവർത്തകർ : 13
ഒരു മരണം കൂടി
കൊവിഡ് മൂലം ജില്ലയിൽ ഇന്നലെ ഒരു മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 29ന് രോഗം സ്ഥിരീകരിച്ച കടപ്ര സ്വദേശിനി ഏലിസബത്ത് ഉമ്മൻ (68) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊവിഡ് ബാധിതരായ 30 പേർ ജില്ലയിൽ മരണമടഞ്ഞു.