പന്തളം : കൊവിഡ് രാജ്യത്തും സംസ്ഥാനത്തും വലിയതോതിൽ ഗ്രാമങ്ങളിലടക്കം സമൂഹവ്യാപനം വഴിയും രോഗം തുടരുമ്പോൾ സർക്കാരും ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന വേളയിൽ മൊറട്ടോറിയം കാലാവധി കുറഞ്ഞത് ഡിസംബർവരെയെങ്കിലും നീട്ടുകയും മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുകയും വേണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ സെൽ പന്തളം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയകുമാർ, പ്രൊഫ.അബ്ദുൾ റഹ്മാൻ,കെ.പി.മത്തായി,നജീറ്,അജോ മാത്യു,കെ.ജി.യോഹന്നാൻ,നസീമ ഷാജി എന്നിവർ പ്രസംഗിച്ചു.