കല്ലൂപ്പാറ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ 2020- 2021 അദ്ധ്യായന വർഷത്തിൽ ഒന്നാം വർഷ ബി.ടെക്ക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിൽ എൻ.ആർ.ഐ ക്വോട്ടായിൽ ഒഴിവുളള ഏതാനും സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. എൻ.ആർ.ഐ ക്വോട്ടായിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമില്ല. പൂർണമായും പ്ലസ് ടൂവിന് ലഭിച്ച് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 8ന് രാവിലെ 11 ന് കോളേജ് ഓഫീസിൽ ഹജരാക്കേണ്ടതാണ്.വിശദവിവരങ്ങൾക്ക് - വെബ്‌സൈറ്റ് : www.cek.ac.in.ഫോൺ : 0469 2678983, 0469 2677890.