പത്തനംതിട്ട: പത്തനംതിട്ട നഗരസഭ മുൻ ചെയർപേഴ്സണും മുസ്ളീം ലീഗിന്റെ വനിതാ വിഭാഗം നേതാവുമായിരുന്ന റഷീദാബീവിയുടെ നേതൃത്വത്തിൽ ഒരു സംഘം സി.പി.എമ്മിൽ ചേർന്നു. യു.ഡി.എഫിന്റെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റഷീദാബീവി പറഞ്ഞു.
വലഞ്ചുഴിയിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. വീണാ ജോർജ് എം.എൽ.എ രക്തഹാരമണിയിച്ച് സ്വീകരിച്ചു.
പാർട്ടി സ്ഥാനാർത്ഥിക്കെതിരെ റിബലായി മത്സരിച്ചതിന് റഷീദാബീവിയെ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പ് സമയത്ത് പുറത്താക്കിയതാണെന്ന് മുസ്ളീം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ് അറിയിച്ചു.