അടൂർ: കിസാൻ സഭയും ബി.കെ.എം.യുവും നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അടൂരിൽ നടന്ന സത്യാഗ്രഹ സമരം അഖിലേന്ത്യാ കിസാൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി .ജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷക ജനവിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കുക,എല്ലാകർഷകനും കർഷക തൊഴിലാളികൾക്കും അതിൽ പ്രായമായവർക്ക് 10,000 രൂപ പെൻഷൻ നൽകുക., കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10കിലോ ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടുന്ന ദുരിതാശ്വാസ പാക്കേജ് ആറു മാസത്തേക്ക് അനുവദിക്കുക,തൊഴിലുറപ്പ് പ്രതിദിനം 600രൂപ വേതനത്തിൽ പ്രതിവർഷം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക തുടങ്ങിയ വിവിധ ആശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.എ.ഐ കെ.എസ് ജില്ലാ പ്രസിഡന്റ് ആർ. രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഷാജി തോമസ്,കുറുമ്പക്കര രാമകൃഷ്ണൻ, ഏഴംകുളം നൗഷാദ്, ടി.മുരുകേഷ്, രാജേഷ് മണക്കാല, എ.പി.സന്തോഷ് ,കെ.പത്മിനിയമ്മ,കെ.സി.സരസൻ,സരസ്വതി ഗോപി, എം.ജി വിജയകുമാർ,എം.പി.അനിൽകുമാർ, സി.കെ.രാഘവൻ, സജു ,ടി.പി.ആർ വിജയൻ, അഡ്വ.എസ് .അച്ചുതൻ,ജോർജ്ജ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു.