അടൂർ : അടൂർ പ്രകാശ് എം.പി യെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള നിക്കത്തെ ശ്രീനാരായണീയ സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് ഗുരുധർമ്മ പ്രചാരണസഭ ഗൾഫ് കോ - ഓപ്പറേറ്റീവ് കൗൺസിൽ കോർഡിനേറ്റർ അനിൽ തടാലിൽ പ്രസ്താവനയിൽ അറിയിച്ചു. അടൂർ പ്രകാശ് എസ്. എൻ.ഡി.പി യോഗം കൗൺസിലറും നാളിതുവരെ ശ്രീനാരായണിയരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന തികഞ്ഞ ഗുരുദേവ ഭക്തനുമാണ്. അദ്ദേഹത്തെ കൊലയാളിയായി ചിത്രീകരിക്കാനുള്ള നിക്കത്തെ ശ്രീനാരായണീയർ പരാജയപ്പെടുത്തും .രാഷ്ട്രിയ എതിരാളികൾപ്പോലും ബഹുമാനിക്കുന്ന സ്ഥിതി സംജാതമായതോടെയാണ് കോന്നി മണ്ഡലത്തിൽ തുടർച്ചയായ വിജയം നേടിയത്. ശ്രീനാരായണിയർ ചിന്താശക്തി ഇല്ലാത്തവരാണന്ന് ധരിക്കരുത്. ശിവഗിരി തീർത്ഥാടനത്തിന് വനിതാ മതിൽക്കെട്ടിയും മഹാഗുരുവിന്റെ ജന്മദിനത്തിൽ കരിദിനം ആചരിച്ചും ശ്രീനാരായണീയരെ അവഹേളിച്ചവർക്ക് ബാലറ്റ് പേപ്പറിൽ കൂടി മറുപിടിനൽകും. വെഞ്ഞാറമ്മൂട് കൊലപാതകം അടൂർ പ്രകാശിന്റെ തലയിൽ കെട്ടിവക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ശിവഗിരി ആശ്രമം നോർത്ത് അമേരിക്ക അടൂർ മണ്ഡലം കമ്മിറ്റി രക്ഷാധികാരി ടി.പി അനിരുദ്ധൻ,ചെയർമാൻ കുടശനാട് മുരളി,സെക്രട്ടറി പഴകുളം ശിവദാസൻ എന്നിവരും സംയുക്ത പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.