പ്രമാടം: മുൻ കെ.പി.സി.സി അംഗവും മുൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബി.രാജപ്പൻപിള്ളയുടെ രണ്ടാം അനുസ്മരണദിനം പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അനുസ്മരണ പ്രഭാഷണം നടത്തി. ജോസ്പനച്ചക്കൽ, ലീലരാജൻ, ലിസി ജയിംസ്, ശിവാനന്ദൻ, ആനന്ദവല്ലിഅമ്മ, സുശീല അജി, അന്നമ്മ ഫിലിപ്പ് , ടി.ജി മാത്യു, സുലോചന ദേവി, രാജേഷ്.എം, ലൂയിസ്പിസാമുവേൽ, എന്നിവർ പ്രസംഗിച്ചു.അനുസ്മരണ സമ്മേളനത്തിനോട് അനുബന്ധമായി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.