06-sreekumari
സംസ്ഥാന അധ്യാപക അവാർഡിന് അർഹയായ പി. എസ് ശ്രീകുമാരിയെ ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആദരിക്കുന്നു.

ചെങ്ങന്നൂർ: സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹയായ മുളക്കുഴ പഞ്ചായത്തിൽ പട്ടങ്ങാട് പുതുപറമ്പിൽ വീട്ടിൽ പി.എസ് ശ്രീകുമാരിയെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആദരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജന.സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ, മണ്ഡലം കമ്മിറ്റി അംഗം കെ.ആർ അനന്തൻ, മുളക്കുഴ തെക്ക് മേഖല പ്രസിഡന്റ് അനിൽകുമാർ, സദാനന്ദൻനായർ എന്നിവർ പങ്കെടുത്തു.പെണ്ണുക്കര ഗവ.യുപിഎസിലെ പ്രഥമാദ്ധ്യാപികയാണ്. 2014ലാണ് പെണ്ണുക്കരയിലെത്തിയത്. ഒന്നാം ക്ലാസിലെ കുട്ടികളുടെയെണ്ണം ഏഴിൽ നിന്നും രണ്ടു ഡിവിഷനുകളിലേക്ക് ഉയർത്തുകയും, അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വളർച്ചക്ക് സഹായമായ പ്രവർത്തനങ്ങൾ നടത്തുകയും, നേതൃത്വ പരമായ പങ്കുവഹിച്ചതിനുള്ള അംഗീകാരമാണ് ശ്രീകുമാരിയെ തേടി എത്തിയത്.