പന്തളം: ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിനിർമ്മിക്കുന്ന പള്ളിക്കൽ ഡിവിഷനിലെ തുമ്പമൺ പഞ്ചായത്തിൽ ഉൾപ്പെട്ട വിജയപുരം ചെന്നേലിൽ തെക്കേചരുവിൽ പട്ടികജാതി കോളനിയിൽ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണപ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് നിർവഹിച്ചു. ചടങ്ങിൽ തുമ്പമൺ പഞ്ചായത്ത് വാർഡ് മെമ്പർ സി.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി മോഹനൻ,ശ്രീജു ടി.ആർ.ഗോപാലൻ,ബിജു.ജി, എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പത്തനംതിട്ട മണ്ണ് സംരക്ഷണ ആഫീസർ സുരേന്ദ്രൻ.എൻ.പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണ് സംരക്ഷണ ഓഫീസ് ജീവനക്കാരായ ഓവർസിയർ സുർജിത് തങ്കൻ,മിനി.പി,.സെയ്ദ് മുഹമ്മദ്,.ശ്യാംകുമാർ,പ്രദേശവാസികൾ,ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.പ്രത്യേക ഘടക പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുന്നു.