കുന്നന്താനം: മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മുക്കൂർ പുന്നമണ്ണ് നെല്ലിമൂട് റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു.ജില്ലാ പഞ്ചായത്തംഗം എസ് വി സുബിൻ, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാധാകൃഷ്ണക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എസ് ശ്രീലേഖ, പഞ്ചായത്തംഗം പി.ടി സുബാഷ്, സി.പി..എം നേതാക്കളായ കെ.ജെ ജോതി, ബിപിൻ മാത്യൂസ് മന്ന എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അഡ്വ.മാത്യു ടി തോമസിന്റെ ശ്രമഫലമായിട്ടാണ് 25 ലക്ഷം രൂപ അനുവദിച്ചത്.നിർമ്മാണ ഉദ്ഘാടനം അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തംഗം പി.ടി സുബാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എസ് വി സുബിൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ശ്രീലേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ ശാന്തമ്മ, അംഗം ബാബു കൂടത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളായ പ്രൊഫ. പി കെ രാജശേഖരൻ നായർ, എസ്.രാജേഷ് കുമാർ, പി.ടി ഷിനു, അഡ്വ.സന്തോഷ് തോമസ്, പി.ആർ കൃഷ്ണൻ കുട്ടി, ചന്ദ്രബാബു, വിജയകുമാർ പുന്നമണ്ണ് എന്നിവർ സംസാരിച്ചു.നാളെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.