കോഴഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമര സമിതി സി.ഐ.ടിയു, കർഷക സംഘം, കെ.എസ്‌.കെ.ടിയു നേതൃത്വത്തിൽ കോഴഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ പ്രസിഡന്റ് ബാബുകോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്‌.കെ.ടിയു പഞ്ചായത്ത് സെക്രട്ടറി ക്രിസ്റ്റഫർദാസ് അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഈശോ, സി.ഐ.ടിയു ടിംബേഴ്‌സ് യൂണിയൻ കൺവീനർ ജോൺസൺ,കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം അനു എം.വർഗീസ്, കെ.എസ്‌.കെ.ടിയു കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തോമസ് എൽ.ബിൻ, കെ.എസ്.കെ.ടിയു പഞ്ചായത്ത് കമ്മിറ്റിയംഗം പി.ജി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.തെക്കേമലയിൽ നടന്ന പ്രതിഷേധ യോഗം സി.ഐ.ടി.യു കോഴഞ്ചേരി ഏരിയാ പ്രസിഡന്റ് കെ.എം.ഗോപി ഉദ്ഘാടനം ചെയ്തു. കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി സോണി കൊച്ചുതുണ്ടിയിൽ അദ്ധ്യക്ഷനായി. കെ.എസ്‌.കെ.ടി.യു ഏരിയ കമ്മിറ്റിയംഗം എ.എൻ. സുരേഷ് കുമാർ, ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) തെക്കേമല യൂണിറ്റ് സെക്രട്ടറി പ്രമോദ് കുമാർ,പ്രസിഡന്റ് വിജയപ്പൻ എന്നിവർ പ്രസംഗിച്ചു.