പന്തളം: ഐരാണിക്കുടിയിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ശക്തമായി, മാലിന്യങ്ങൾക്കു മുകളിൽ മണ്ണിടാനായി വന്ന വാഹനം വാർഡു കൗൺസിലർ കെ. ആർ വിജയകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ കോൺഗ്രസ് പ്രവർത്തകരും നമ്മുടെ നാട് പ്രവർത്തകരും തടഞ്ഞു. നഗരസഭ അധികൃതരുമായും പൊലീസുമായി നടത്തിയ ചർച്ചയെതുടർന്ന് മാലിന്യങ്ങൾ തള്ളിയതിനേക്കുറിച്ച് അന്വേഷണം നടത്താമെന്നും ഒരു മാസത്തിനകം കാമറ സ്ഥാപിക്കാമെന്നും ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ വി. എം. അലക്‌സാണ്ടർ. സുഭാഷ് ബാബുകുട്ടൻ, വിക്രമൻ, മനോജ്, കൃഷ്ണകുമാർ, പ്രേംശങ്കർ എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.