അടൂർ: കൊവിഡ് ബാധിച്ച് മരിച്ച ചൂരക്കോട് ചാത്തന്നൂപ്പുഴ രവിഭവനിൽ രവീന്ദ്രന്റെ സംസ്കാര ചടങ്ങിൽ എല്ലാവരും സഹായിച്ചെന്ന് മകൾ ചിത്രാ രവീന്ദ്രൻ. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അച്ഛനെ അയൽവാസിയുടെ സഹായത്തോടെ ആശുപ്രതിയിലെത്തിക്കുകയും അവിടെ വച്ച് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കാനും സംസ്കരിക്കാനും സഹായം നൽകിയത് ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈല റജി, വൈസ് പ്രസിഡന്റ് ഷൈലേന്ദ്രനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ തട്ടത്തിൽ ബദറുദീൻ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, ടി.ഡി.സജി, ഒാവർസിയർ വിപിൻ, അയൽവസികൾ തുടങ്ങിയവരാണ്.