മല്ലപ്പള്ളി : വിദേശത്ത് സ്ഥിരതാമസത്തിന് പോകുന്ന പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പ്രിൻസി കുരുവിളക്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, പി.എസ്. രാജമ്മ, മേരി സജി, ബിജി വറുഗീസ്, റീനാ യുഗേഷ്, മോളീ ജോയ്, രമ്യാ മനോജ്, സെക്രട്ടറി പി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.