തിരുവല്ല: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ, അഖിലേന്ത്യ കിസാൻ സഭ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവല്ല ഹെഡ് പോസ്റ്റാഫിസ് ഉപരോധിച്ചു. കർഷകവിരുദ്ധ ഓർഡിനൻസുകൾ കേന്ദ്രസർക്കാർ പിൻവലിക്കുക, കർഷകർക്കും കർഷക തൊഴിലാളികശക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു സമരം. കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ ജി രതിഷ്കുമാർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു, കിസാൻസഭ നിയോജകമണ്ഡലം പ്രസിഡൻ്റ് പി.ടി ലാലൻ അദ്ധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡൻ്റ് പി.എസ് റജി, കിസാൻസഭ മണ്ഡലം സെക്രട്ടറി ബോബി, കുട്ടൻ കുറ്റൂർ, രാജു കോടിയാട്ട്, സാബു ചാത്തമല, പൊന്നുമോൻ എന്നിവർ പ്രസംഗിച്ചു.