തിരുവല്ല: അദ്ധ്യാപക മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അദ്ധ്യാപക ദിനത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
ജില്ലാപ്രസിഡന്റ് വി. എൻ.സദാശിവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പാവനാടക കലാകാരനും ഗ്രന്ഥകാരനുമായ അദ്ധ്യാപകൻ എം.എം.ജോസഫ് മേക്കൊഴൂരിനെ സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ ആദരിച്ചു. ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, വർഗീസ് ജോസഫ്, എസ്.പ്രേം, കെ.ജി.റജി, ദിലീപ് കുമാർ, ഷിബു തോമസ്, ജോൺ ജോയി, ജോസ് മത്തായി എന്നിവർ പ്രസംഗിച്ചു.