പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (തിനവിളപ്പടി മുതൽ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉൾപ്പെടുന്ന ഭാഗം), വാർഡ് ഒൻപത് (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാർഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (കുമ്പനാട് നോർത്ത് ഭാഗം), വാർഡ് നാല് (കുറവൻകുഴി ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (ഇരവിപേരൂർ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, 13, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (അത്തിക്കയം പാലം, അറക്കമൺ ജംഗ്ഷൻ മുതൽ ഉന്നതാനി ജംഗ്ഷൻ വരെ), കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശങ്ങൾ) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം ദീർഘിപ്പിച്ചു
തിരുവല്ല നഗരസഭയിലെ വാർഡ് 21ൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (തോപ്പിൽ ഭാഗം, കുരിശിൻമൂട് മുതൽ മാന്തളിർ ഓർത്തഡോക്ക്‌സ് ചർച്ച് വരെയുള്ള ഭാഗം), അടൂർ നഗരസഭയിലെ വാർഡ് 16 (പറക്കോട് മാർക്കറ്റ് ഭാഗം), വാർഡ് 20, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപത് (കാട്ടുകാലമാരൂർ, ചെമ്മണ്ണേറ്റം ഭാഗം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.