rank
സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുത്തൂർ ഗോവിന്ദ നിവാസിൽ ജി.മാളവികയെ മല്ലികാവന സാംസ്ക്കാരിക സമിതി ആദരിക്കുന്നു

തിരുവല്ല: മല്ലികാവന സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് റാങ്ക് ജേതാവ് മുത്തൂർ ഗോവിന്ദ നിവാസിൽ ജി.മാളവികയെ ആദരിച്ചു. സമിതി പ്രസിഡന്റ് കെ.വേണുഗോപാൽ റാങ്ക് ജേതാവിനെ പൊന്നാടയണിയിച്ചു. സെക്രട്ടറി മഞ്ജേഷ് ഡി.നായർ, ട്രഷറർ അജിത്ത് കുമാർ, കോർഡിനേറ്റർ കൃഷ്ണപിള്ള, ജോ.സെക്രട്ടറി സുനിൽ എന്നിവർ പങ്കെടുത്തു.