ചെങ്ങന്നൂർ : മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു, കർഷക സംഘം, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം ചെങ്ങന്നൂർ, മുളക്കുഴ ,വെൺമണി, ചെറിയനാട്, ആലാ, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ നടന്നു. ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമരം സി.പി.എം ഏരിയാ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. സി.ഐ ടി.യു ഏരിയാ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.ശശികുമാർ ,കെ കെ ചന്ദ്രൻ ,ആരോമൽ രാജ്, ടി.കെ സുഭാഷ്,ടി.കെ സുരേഷ് ,മധുചെങ്ങന്നൂർ എന്നിവർ സംസാരിച്ചു.