കൊടുമൺ: കൊടുമൺ അങ്ങാടിക്കൽ വടക്ക് നവകേരള സ്‌പോർട്ട്‌സ് ആൻഡ് ആർട്സ് ക്ലബ് പ്രവർത്തകർ മഹാത്മാ ജനസേവന കേന്ദ്രത്തിന്റെ അങ്ങാടിക്കൽ യൂണിറ്റിൽ ഓണസദ്യ നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് അറുപതാമത് വാർഷികവും ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് അരുൺ, സെക്രട്ടറി ഡിലു,കമ്മിറ്റി അംഗങ്ങളായ അനീഷ്,നിഥിൻ പ്രസാദ്,മഹേഷ്,പ്രണവ്,ഷൈജു എന്നിവർ നേതൃത്വം നൽകി.