തിരുവല്ല : നഗരസഭയുടെ 39-ാം വാർഡായ മുത്തൂർ തെറ്റാനിശേരി റോഡിന് സമീപമുള്ള വീടുകളിൽ മോഷണം പതിവാകുന്നതായി പരാതി. വാഹനങ്ങളുടെ ബാറ്ററിയും പാത്രങ്ങളും വാഴക്കുലകളുമാണ് രാത്രിയുടെ മറവിൽ അപഹരിക്കുന്നത്. നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം കാഷായത്ത് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നിരുന്നു. തെറ്റാനിശേരി റോഡിന് സമീപമുള്ള കാടുനിറഞ്ഞ പ്രദേശങ്ങളിൽ അറവുമാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. ഇവിടെ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ പകൽ പോലും സഞ്ചരിക്കാൻ നാട്ടുകാർ ഭയമാണ്. പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.