പുതുശ്ശേരി:പുതുശേരി പുറമറ്റം റോഡിൽ ചീങ്കപ്പാറയിൽ മാലിന്യം തള്ളുന്നതായി പരാതി. കൊടുംവളവിൽ കാട് മൂടിയ ഭാഗത്തേക്ക് കോഴിമാലിന്യം തള്ളുന്നത് പതിവാണ്. വഴിവിളക്കുകൾ കത്താത്ത് മാലിന്യം നിക്ഷേപകർക്ക് സഹായമാകുന്നതായാണ് നാട്ടുകാരുടെ പരാതി. അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.