കോഴഞ്ചേരി : മികച്ച ഭരണാധികാരിയും രാജ്യ തന്ത്രജ്ഞനുമായിരുന്നു അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെന്ന് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം.ദീർഘ നാളത്തെ ഭരണപരിചയം രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രയോജനപ്പെട്ടിരുന്നെന്നും മണ്ഡലം അഭിപ്രായപ്പെട്ടു. പ്രണബ് മുക്കർജിയുടെനിര്യാണത്തിൽ പ്രസിഡന്റ് പി.എസ്.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ മുൻ എം.എൽ.എ മാലേത്ത് സരളാ ദേവി,കെ.ഹരിദാസ്,സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള,ഭാരവാഹികളായ സോമനാഥൻ നായർ,അനൂപ് കൃഷ്ണൻ,ഡി.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.