കൊടുമൺ: പന്തളം തെക്കേക്കര പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളം മുടക്കി വീണ്ടും ജലസേചന വകുപ്പ്. പഞ്ചായത്തിലെ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറു വാർഡിൽ കല്ലുഴത്തിൽപ്പടി ജംഗ്ഷനിലെ വാട്ടർ അതോറിറ്റിയുടെ പൊതുടാപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ടും ജലസേചന വകുപ്പ് ഇത് അറിഞ്ഞില്ലെന്ന്നടിക്കുകയാണ്. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ കുത്തിയൊഴുകുകയാണ്. റോഡും ഇളകിത്തുടങ്ങി. ഇതിനു സമീപത്ത് ദിവസങ്ങൾക്ക് മുമ്പ് ജലവിതരണ പൈപ്പ് തകരാറിലായിരുന്നു. വീണ്ടും പൈപ്പ് തകർന്നത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം ലഭിക്കുന്നതിന് തടസമാകുന്നുണ്ട്.തുടർച്ചയായി കുടിവെള്ളം മുടങ്ങുന്നത് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കുകയാണ്. ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതിന് കാരണം പൈപ്പുകളുടെ കാലപ്പഴക്കമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇവ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ ആവശ്യം ഉയർന്നിരുന്നുവെങ്കിലും അതിനു വേണ്ട ഒരു നടപടിയും വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ പ്രതിഷേധത്തിൽ ഒരുങ്ങുകയാണ് നാട്ടുകാർ.