കലഞ്ഞൂർ: കൊവിഡിന്റെ മറവിൽ കാർഷിക തൊഴിൽ മേഖലകളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ സംയുക്ത പ്രക്ഷോഭം കെ.എസ്.കെ.ടി.യു., സി.ഐ.ടി.യു, കർഷക സംഘം സംഘടനകളുടെ ആഭിമുഖ്യത്തിൽ കലഞ്ഞൂർ പോസ്‌റ്റോഫീസ് ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്. രാജേഷ്, ഷീലാ വിജയ്,ഹരീഷ് മുകുന്ദ്, എൻ.ജി.കെ. പണിക്കർ, സിജി ചന്ദ്രിക, കെ.എ. ശ്രീധരൻ, സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.